താന്‍ നല്‍കിയ അതിവേഗ റെയില്‍പാത പദ്ധതി നടപ്പിലാക്കാന്‍ കെ റെയില്‍ കോര്‍പറേഷന് കഴിയില്ലെന്ന് ഇ.ശ്രീധരന്‍. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ രാഷ്ട്രീയം നോക്കാതെ സഹകരിക്കാനും മുഖ്യമന്ത്രിയെ കാണാനും തയ്യാറാണ്. തന്‍റെ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി ഉറപ്പാണെന്നും ഇ.ശ്രീധരന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ശ്രീധരന്‍റെ പദ്ധതി മുഖ്യമന്ത്രി പരിശോധിച്ച ശേഷം നിലപാട് വ്യക്തമാക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രതികരിച്ചു.
കേരളത്തിലെ റെയില്‍വേ പദ്ധതികളുടെ ചുമതലയുള്ള ദക്ഷിണ റെയില്‍വേ നിര്‍മാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ചുമതലയേറ്റ ഷാജി സഖറിയായെ കൊച്ചിയിലെ ഓഫീസിലെത്തി സന്ദര്‍ശിച്ച ശേഷമായിരുന്നു ഇ.ശ്രീധരന്‍ നിലപാട് വ്യക്തമാക്കിയത്. കേരളത്തിലെ റെയില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുവേണ്ടി രൂപീകരിച്ച കമ്പനിയാണ് കെ റെയില്‍ എങ്കിലും തന്‍റെ പദ്ധതി അവര്‍ക്ക് നടപ്പാക്കാനാവില്ലെന്നാണ്
അതിവേഗ റെയില്‍ കേരളത്തിന് അത്യാവശ്യമാണ്. താന്‍ നിര്‍ദേശിച്ച പദ്ധതി തുടക്കത്തില്‍ അര്‍ധവേഗമുള്ളതാണ്. പിന്നീട് അതിവേഗയാത്ര സാധ്യമാക്കും. സില്‍വര്‍ലൈനിന്‍റെ 20 ശതമാനം ഭൂമി മതി എന്നതിനാല്‍ എതിര്‍പ്പുകളുണ്ടാകില്ല. ഭൂമിക്കുമുകളിലൂടെയോ ഭൂമിക്കടിയിലൂടെയോ പദ്ധതി നടപ്പിലാക്കാം.
കേന്ദ്രത്തെ കൂടി ഉള്‍പ്പെടുത്തിയാല്‍ സംസ്ഥാനത്തിന് ബാധ്യതയുണ്ടാവില്ല. ഡി.പി.ആര്‍ തയ്യാറാക്കാന്‍ എട്ടുമാസം വേണം. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ രാഷ്ട്രീയം നോക്കാതെ സഹകരിക്കാന്‍ തയ്യാറാണെന്നും ശ്രീധരന്‍. ഇതേസമയം ശ്രീധരന്‍റെ പദ്ധതി നിര്‍ദേശത്തില്‍ ഇതുവരെ സര്‍ക്കാര്‍ പരസ്യനിലപാട് എടുത്തിട്ടില്ല. സില്‍വര്‍ ലൈന്‍ പദ്ധതി പൊളിച്ചെഴുതുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നാണ് ധനമന്ത്രി പ്രതികരിച്ചത്.
E Sreedharan about new project