ഏത് ശിക്ഷ കിട്ടിയാലും ബാധിക്കില്ലെന്ന് പ്രഫ. ടി.ജെ.ജോസഫ്. തന്നെ സംബന്ധിച്ച് കൗതുകം ശമിച്ചു എന്നതല്ലാതെ മറ്റൊന്നുമില്ല. ശിക്ഷ കൂടിയോ കുറഞ്ഞോ എന്നത് താന്‍ അല്ല പറയേണ്ടത്. പ്രാകൃത വിശ്വാസങ്ങള്‍ മാറട്ടെ, ആധുനിക മനുഷ്യര്‍ ഉണ്ടാകട്ടെ എന്നും ടി.ജെ.ജോസഫ് പറഞ്ഞു. വിഡിയോ കാണാം.

 

അധ്യാപകന്‍റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. സജില്‍, എം.കെ.നാസര്‍,  കെ.എ.നജീബ് എന്നിവര്‍ക്കാണ് ശിക്ഷ. മൂന്നുപേര്‍ക്കും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.  മറ്റ് മൂന്ന് പ്രതികള്‍ക്ക് മൂന്നുവര്‍ഷം തടവും വിധിച്ചു. നൗഷാദ്, മൊയ്തീന്‍ കു‍ഞ്ഞ്, അയൂബ് എന്നിവര്‍ക്കാണ് മൂന്നുവര്‍ഷം തടവ്.പ്രതികള്‍ ടി.ജെ.ജോസഫിന് നാലുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം.  കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 

 

It is not for me to say whether the punishment is more or less: TJ Joseph