അധ്യാപകന്റെ കൈവെട്ടിയ കേസിൽ പ്രതികൾക്കെതിരെ രൂക്ഷ പരാമർശവുമായി കൊച്ചി എൻ.ഐ.എ കോടതി . നടന്നത് തീവ്രവാദ പ്രവർത്തനമെന്ന് എടുത്തു പറഞ്ഞ കോടതി മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ബാക്കി മൂന്നുപേർക്ക് മൂന്നുവർഷം തടവും വിധിച്ചു. പിഴ തുകയിൽ നിന്ന് നാലു ലക്ഷം ടി.ജെ ജോസഫിന് നൽകണമെന്നും ഉത്തരവിട്ടു. ശിക്ഷയിൽ ഇളവുണ്ടാകുമെന്ന പ്രതിഭാഗത്തിന്റെ പ്രതീക്ഷകൾ എല്ലാം അസ്ഥാനത്താക്കിക്കൊണ്ടാണ് മുഖ്യപ്രതികൾക്ക് കോടതി ജീവപര്യന്തം വിധിച്ചത്. തീവ്രവാദ പ്രവർത്തനം നടത്തിയ  പ്രതികൾ മതസൗഹാർദ്ദത്തിന് പോറൽ ഏൽപ്പിച്ചുവെന്ന് കോടതി വിലയിരുത്തി. അധ്യാപകൻ ചെയ്തത് മതനിന്ദയാണെന്ന് സ്വയം പ്രഖ്യാപിച്ച് ശിക്ഷ നടപ്പാക്കി.  അധ്യാപകന്റെ കൈവെട്ടിയതിലൂടെ  മതാധിഷ്ഠിത നീതിന്യായ വ്യവസ്ഥ ഉണ്ടാക്കാൻ ശ്രമിച്ചു. 

 

രണ്ടാം പ്രതി സജിൽ, മൂന്നാം പ്രതി എം.കെ. നാസർ, അഞ്ചാം പ്രതി നജീബ് എന്നിവർക്ക് യു.എ.പി.എ നിയമപ്രകാരമാണ് ജീവപര്യന്തം വിധിച്ചത്. തീവ്രവാദ ആക്രമണം, സ്ഫോടനം എന്നീ കുറ്റങ്ങൾക്ക് പത്തു വർഷം വീതവും സജിലിനെ ശിക്ഷിച്ചു. വിവിധ വകുപ്പുകളിലായി 2.85 ലക്ഷം രൂപ പിഴയുമൊടുക്കണം. നാസർ, നജീബ് എന്നിവർ 1.75ലക്ഷം പിഴയൊടുക്കണമെന്നും വിധിച്ചു. ഒൻപതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്തീൻ കുഞ്ഞ്, പന്ത്രണ്ടാം പ്രതി അയൂബ് എന്നിവർക്ക് മൂന്നു വർഷം തടവും ഇരുപതിനായിരം രൂപവീതം പിഴയുമാണ് ശിക്ഷ. പിഴ തുകയിൽ നിന്ന് നാലു ലക്ഷം പ്രഫ.ടി.ജെ.ജോസഫിന് നൽകണമെന്നും വിധിച്ചു.

It is not for me to say whether the punishment is more or less: TJ Joseph