ചോദ്യപേപ്പർ വിവാദത്തിൽ പ്രഫസർ ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി വിധി പറയുക. രണ്ടാം പ്രതി സജിൽ, മൂന്നാം പ്രതി നാസർ, അഞ്ചാം പ്രതി നജീബ്, ഒമ്പതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്തീൻ കുഞ്ഞ്, പന്ത്രണ്ടാം പ്രതി അയൂബ് എന്നിവരാണ് കുറ്റക്കാർ. ഇതിൽ സജിൽ, നാസർ, നജീബ് എന്നിവർക്കെതിരെ യുഎപിഎ അടക്കമുള്ള വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. രണ്ടാംഘട്ട കുറ്റപത്രത്തിലെ 11 പ്രതികളിൽ അഞ്ചുപേരെ കോടതി വെറുതെ വിട്ടിരുന്നു.
Verdict on Prof. T.J Joseph’s hand amputation case by Popular Front terrorists expected today