manali-doctors
ഹിമാചൽ പ്രദേശിലെ മണാലിയിൽ കുടുങ്ങിയ മലയാളി ഡോക്ടർമാർ നാട്ടിലേക്ക് പുറപ്പെട്ടു. റോഡുമാര്‍ഗമാണ്  ഡൽഹിയിലേക്ക് തിരിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശ് സര്‍ക്കാരാണ് യാത്ര ഒരുക്കിയത്.  വൈകിട്ടോടെ ഇവര്‍ ഡല്‍ഹിയില്‍ എത്തും. എറണാകുളം മെഡിക്കൽ കോളജിൽ ഹൗസ് സർജൻസി പൂർത്തിയാക്കിയ 27 ഡോക്ടർമാരാണ് മണാലിയിൽ കുടുങ്ങിയത്. മണാലിയില്‍ കുടുങ്ങിയവരെ പൂര്‍ണമായും ഒഴിപ്പിച്ചെന്ന് മുഖ്യമന്ത്രി സുഖീന്ദര്‍ സിങ് സുഖു അറിയിച്ചു . കസോളില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ഇന്ന് പൂര്‍ത്തിയാകുമെന്നും കെ.സി. വേണുഗാപാല്‍ എംപിയെ ഹിമാചല്‍ സര്‍ക്കാര്‍ അറിയിച്ചു.