josephamputationnew-12

തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്‍റെ കൈവെട്ടിയ കേസില്‍ ആറുപേര്‍ കുറ്റക്കാരെന്ന് കോടതി. സജല്‍, നാസര്‍, നജീബ്, മൊയ്തീന്‍ കു‍ഞ്ഞ്, അയൂബ്, നൗഷാദ് എന്നിവരാണ് കുറ്റക്കാര്‍. 5 പേരെ കോടതി വെറുതേവിട്ടു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് സജല്‍. മുഖ്യ സൂത്രധാരനാണ് നാസറെന്നും കോടതി കണ്ടെത്തി. നാലാംപ്രതി ഷെഫീഖിനെയും അസീസ്, സുബൈര്‍, മുഹമ്മദ് റാഫി, മന്‍സൂര്‍ എന്നിവരെയും വെറുതേവിട്ടു. 

 

2010 മാർച്ച് 23ന് തൊടുപുഴ ന്യൂമാൻ കോളജില്‍ നടന്ന രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്റേണൽ പരീക്ഷയുടെ ചോദ്യപേപ്പറിൽ മതനിന്ദയുണ്ടെന്നാരോപിച്ചാണ് പ്രൊഫസർ ടിജെ ജോസഫിന്റെ കൈവെട്ടിയത്. 2010 ജൂലൈ നാലിന് പള്ളിയില്‍നിന്ന് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. കൃത്യത്തിന് വിദേശത്തുനിന്നടക്കം സാമ്പത്തിക സഹായം ലഭിച്ചെന്നും പ്രതികൾക്ക് സംഭവത്തിന് മുന്‍പും ശേഷവും പ്രാദേശിക പിന്തുണകിട്ടിയെന്നുമാണ് കണ്ടെത്തൽ. യുഎപിഎ ചുമത്തിയ ഈ കേസിലാണ് എന്‍ഐഎ കോടതിയുടെ  രണ്ടാം ഘട്ട വിധി പ്രസ്താവം.

 

Seven found guilty in Prof. TJ Joseph's amputation case