റവന്യൂ വകുപ്പ് പിരിക്കുന്ന കെട്ടിട നികുതിക്ക് അടിസ്ഥാനമായ 50 വര്‍ഷം പഴക്കമുള്ള നിയമം മാറ്റാന്‍ മന്ത്രിസഭാ തീരുമാനം. കെട്ടിടത്തിന്റെ തറ വിസ്തീർണം കണക്കിലെടുത്താണ് ഒറ്റത്തവണ കെട്ടിട നികുതിയും ആഡംബര നികുതിയും ഈടാക്കുക. ആഡംബര നികുതി എന്ന വാക്ക് കേന്ദ്ര നിയമത്തിന് എതിരായതിനാല്‍ അധിക നികുതി എന്ന പേരിലാവും അറിയപ്പെടുക. 3000 ചതുരശ്ര അടിയിലധികം വിസ്തീർണമുള്ള എല്ലാ കെട്ടിടങ്ങൾക്കും 5000 രൂപ മുതൽ 12,500 രൂപ വരെ നാലു സ്ലാബുകളിലായി നികുതി കണക്കാക്കും. വർഷത്തിലൊരിക്കലായിരിക്കുംം അധിക നികുതി പിരിക്കുക. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു കെട്ടിടങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് നികുതി തീരുമാനിക്കും. റവന്യൂ ഉദ്യോഗസ്ഥര്‍നേരിട്ടെത്തി അളക്കുന്ന രീതി ഇതോടെ അവസാനിക്കുകയാണ്. ഫ്ലാറ്റ്, അപ്പാർട്ട്മെന്റ് എന്നിവക്ക് ഉടമസ്ഥന്‍റെ പക്കല്‍നിന്നാവും നികുതി ഈടാക്കുക. തെറ്റായ വിവരം നല്‍കുന്നവര്‍ കെട്ടിട നികുതിയുടെ 50% പിഴയായിഅടക്കേണ്ടിവരും. സംസ്ഥാനത്ത് നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും നികുതി നിർണയിക്കപ്പെടാതെ കിടക്കുന്നതിനാലാണ് നിയമഭേദഗതി കൊണ്ടുവന്നത്.
Kerala to amend decades-old Building Tax Act