Samastha-Fb
ഏകവ്യക്തി നിയമത്തില്‍ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കാനുള്ള തീരുമാനത്തെചൊല്ലി സമസ്തയില്‍ ഭിന്നത. മുശാവറ അംഗം ഡോ. ബഹൗദീന്‍ മുഹമ്മദ് നദ്‌വിയാണ് തീരുമാനത്തിനെതിരെ പരോക്ഷവിമര്‍ശനവുമായെത്തിയത്. മൂന്നരപതിറ്റാണ്ട് മുമ്പ് ഏകവ്യക്തിനിയമം നടപ്പാക്കുന്നതിന് അനുകൂലമായി വാദിച്ചവര്‍ ഇപ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നതിന് പിന്നില്‍ അജന്‍ഡ വേറെയാണ്. അത്തരക്കാരെ പ്രത്യേകം ജാഗ്രതയോടെ നിരീക്ഷിക്കണമെന്നും ബഹൗദിന്‍ മുഹമ്മദ് നദ്‌വി ഫെയ്സ്‌ബുക്കില്‍ കുറിച്ചു.