കോട്ടയം ചിങ്ങവനത്ത് കെഎസ്ആർടിസി ഇടിച്ച് വയോധികൻ മരിച്ച സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സ്കൂട്ടര്‍ യാത്രികനായിരുന്ന ചിങ്ങവനം മൂലംകുളം സ്വദേശി ജേക്കബ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. ഞാലിയാകുഴി- ചിങ്ങവനം റോഡിൽ നിന്നും എം.സി റോഡിലേക്ക് പ്രവേശിച്ച സ്കൂട്ടർ ബസുമായി ഇടിക്കുകയായിരുന്നു. ബസിന്റെ ടയർ ശരീരത്തിലൂടെ കയറി ഇറങ്ങി ജേക്കബ് തൽക്ഷണം മരിച്ചു.
CCTV footage of Chingavanam KSRTC accident