lady-death-in-palakkad-kuru

പാലക്കാട് പുതുശ്ശേരി കുരുടിക്കാടിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവവധു മരിച്ചു. പാലക്കാട് കണ്ണന്നൂർ പുതുക്കോട് സ്വദേശിനി അനീഷയാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അനീഷയുടെ ഭർത്താവ് കോയമ്പത്തൂർ സ്വദേശി ഷക്കീർ പരുക്കേറ്റ് ചികിൽസയിലാണ്. അപകടത്തിന് പിന്നാലെ ഇരുവരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അനീഷയുടെ ജീവൻ രക്ഷിക്കാനായില്ല. നെന്മാറയിലെ ബന്ധുവീട്ടിലെത്തിയ ശേഷം കോയമ്പത്തൂരിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. കഴിഞ്ഞമാസം നാലിനായിരുന്നു ഇരുവരുടെയും വിവാഹം.

 

Lady death in Palakkad Pudusherry Kurudikkad accident