ഏക വ്യക്തിനിയമം സംബന്ധിച്ച് സംഘടിപ്പിക്കുന്ന സെമിനറില്‍ നിന്ന് ലീഗ് വിട്ടുനില്‍ക്കുന്നത് യുഡിഎഫിന്റെ ഭാഗമായതിലെ രാഷ്ട്രീയപ്രയാസം മൂലമെന്ന് സി.പി.എം. ലീഗ് അണികള്‍ക്ക് സെമിനാറിനോട് അനുകൂല സമീപനമാണെന്നും സംഘപരിവാറിനെതിരെ നിലപാടെടുക്കുന്ന എല്ലാവരെയും ക്ഷണിരുന്നുവെന്നും കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ വ്യക്തമാക്കി. ലീഗിന്റെ പ്രയാസം മനസിലാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ലീഗിന്റേത് രാഷ്ട്രീയ തീരുമാനമാണെന്നും കോണ്‍ഗ്രസിന്റെ ഇടപടെലിന്റെ ഭാഗമായാണ് സെമിനാറില്‍ പങ്കെടുക്കാത്തതെന്നും എ.കെ ബാലന്‍ പറഞ്ഞു. സെമിനാറില്‍ പങ്കെടുക്കുന്നതിനെ മുന്നണി മാറ്റമായി കാണേണ്ടതില്ലെന്നും ലീഗിന് ഇങ്ങനെ അധികകാലം മുന്നോട്ട് പോകാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി വിഷയത്തെ അഭിമുഖീകരിക്കാന്‍ കഴിയില്ലെന്നും യു.ഡി.എഫിലെ പ്രമുഖ ഘടകകക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസ് പങ്കെടുക്കാത്ത പരിപാടിയില്‍ ലീഗ് പങ്കെടുക്കില്ലെന്നും ലീഗ് നേതൃത്വം പാണക്കാട് ചേര്‍ന്ന യോഗത്തിന് േശഷം വ്യക്തമാക്കിയിരുന്നു. ഏക വ്യക്തിനിയമം മുസ്ലിംകളെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും പൊതുവിഷയമായി കാണേണ്ടതുണ്ടെന്നും വിഷയത്തില്‍ ശക്തമായി പ്രതികരിക്കാന്‍ കഴിയുക കോണ്‍ഗ്രസിനാണെന്നുമുള്ള ഉറച്ച നിലപാടാണ് ലീഗ് നേതൃത്വം സ്വീകരിച്ചത്.
Can understand league's political dilemma says P Mohanan