ചിത്രം: പ്രാര്‍ഥന ടി വി

തനിക്കെതിരായ കേസ് വ്യജമായിരുന്നുവെന്ന് രാജിവച്ച ബിഷപ് ഡോ. ഫ്രാങ്കോ മുളക്കല്‍. തന്റെ പ്രാര്‍ഥന ദൈവം കേട്ടുവെന്നും കോടതി വെറുതേവിട്ടുവെന്നും ലോകകപ്പ് ജയിച്ച സന്തോഷമായിരുന്നു അന്നെന്നും യാത്രയയപ്പ് പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തുകയാണെന്നും രണ്ട് ദിവസത്തിന് ശേഷം കേരളത്തിലേക്ക് മടങ്ങുമെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2013ലാണ് ഫ്രാങ്കോ മുളയ്ക്കൽ ജലന്ധർ രൂപതയുടെ ബിഷപായി നിയമനായത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ വിചാരണക്കോടതി ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയെങ്കിലും സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഇതേത്തുടര്‍ന്ന് കഴിഞ്ഞമാസമാദ്യം അദ്ദേഹം ബിഷപ് പദവി രാജിവച്ചു. രാജിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നുവെങ്കിലും അച്ചടക്ക നടപടിയല്ലെന്നാണ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയുടെ വിശദീകരണം. 

 

Bishop Franco Mulakkal on rape case