നടൻ ഭീമൻ രഘു ഇനി സി.പി.എമ്മിനൊപ്പം. എ.കെ.ജി സെന്ററിലെത്തിയ ഭീമൻരഘു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി. ചിന്തിക്കുന്നവർക്ക് നിൽക്കാൻ കഴിയുന്ന ഇടമല്ല ബിജെപിയെന്നും അവിടെ നിൽക്കുമ്പോൾ ഇറങ്ങി ഓടാനാണ് തോന്നിയിട്ടുള്ളതെന്നും ഭീമൻ രഘു മനോരമന്യൂസിനോട് പറഞ്ഞു.
കാവി ബന്ധം ഉപേക്ഷിച്ച ഭീമൻ രഘു എ.കെ.ജി സെന്ററിലെത്തിയത് ചുവപ്പ് ഷർട്ടിട്ട്. എം.വി.ഗോവിനന്ദനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയത് സംസ്ഥാന സെക്രട്ടറി അണിയിച്ച ചുവപ്പ് ഷാളുമായി. പിണറായി അഴിമതിമുക്ത നേതാവാണെന്നും അദ്ദേഹം പ്രകീർത്തിച്ചു. സുരേഷ് ഗോപിയോടും ഇടതുപക്ഷത്തേക്ക് വരാൻ പറയുമോയെന്ന് ചോദ്യത്തിന് ട്രോളിക്കൊണ്ട് മറുപടി. രാഷ്ട്രീയമാറ്റത്തിന് അനുയോജ്യമായ പാട്ടും കരുതിയാണ് ഭീമൻ രഘു എ.കെ.ജി സെന്ററിലെത്തിയത്.
Bheeman Raghu joined CPM