
മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. നാല് പ്രതികളുടെ 52.24 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. എന്നാല്‍ ഇഡി കണക്ക് പെരുപ്പിച്ചുകാണിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും നുണ പ്രചരിപ്പിക്കുകയാണ്. അതിന് ഇഡി കൂട്ടുനില്‍ക്കുന്നവെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പറഞ്ഞു. ഇഡി രേഖകളില്‍ സിസോദിയയുടെ ആകെ ആസ്തി 81 ലക്ഷമാണെന്ന് വ്യക്തമാക്കുന്ന രേഖകളും പാര്‍ട്ടി പുറത്തുവിട്ടു. ഫ്ലാറ്റുകള്‍ രണ്ടും മദ്യനയം രൂപീകരിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാങ്ങിയതാണെന്നും ഈ ആസ്തികളെ എങ്ങനെ കേസുമായി ബന്ധിപ്പിക്കാന്‍ സാധിക്കുമെന്നും മന്ത്രി അതിഷി ചോദിച്ചു.
Assets of Manish Sisodia Siezed in Delhi Liquor Policy Case