rajubihar-05

സംസ്ഥാനത്ത് കാറ്റിലും മഴയിലും കനത്ത നാശം. ആലപ്പുഴ തോട്ടപ്പള്ളിയില്‍ വള്ളംമറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പൊഴിമുറിക്കാനെത്തിയ എസ്കവേറ്റര്‍ ജീവനക്കാരനായ ബിഹാര്‍ സ്വദേശി രാജ്കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ പൊഴിമുറിക്കല്‍ ജോലി നടക്കുന്നതിനിടെ വള്ളത്തില്‍ വരികയായിരുന്ന രാജ്കുമാര്‍ ശക്തമായ കാറ്റിലും മഴയിലും പെടുകയായിരുന്നു. അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതികള്‍ തുടരുകയാണ്. കാസര്‍കോട് ഉദുമ കൊപ്പല്‍, കാപ്പില്‍ തീരദേശമേഖലകളില്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. മരങ്ങള്‍ കടപുഴകി ഗതാഗതം തടസ്സപ്പെട്ടു, വൈദ്യുതി പോസ്റ്റുകളും നിലംപതിച്ചു. ആലപ്പുഴ വെള്ളക്കിണറില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയുടെ മുകളില്‍ മരംവീണു. ചേര്‍ത്തലയില്‍ മരം വീണ് കട തകര്‍ന്നു. അപ്പര്‍കുട്ടനാട്ടില്‍ നദികളില്‍ ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് വീടുകളില്‍ വെള്ളംകയറി. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Thottappally accident; migrant labor's body found