കൈതോലപ്പായയില്‍ ഉന്നത സിപിഎം നേതാവ് കോടികള്‍ കടത്തിയെന്ന ആരോപണത്തില്‍ വ്യക്തമായ മൊഴി നല്‍കാതെ ദേശാഭിമാനി മുന്‍ അസോഷ്യേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍. പണം കടത്തിയെന്ന് ശക്തിധരന്‍ ആരോപിച്ച നേതാക്കളുടെ പേര് പൊലീസില്‍ വെളിപ്പെടുത്തിയില്ല. പറയാനുള്ളതെല്ലാം ഫെയ്സ്ബുക്കില്‍ പറഞ്ഞുവെന്നും കൂടുതല്‍ പറയാനില്ലെന്നും മാധ്യമങ്ങളോടും ഒന്നും പറയാനില്ലെന്നും ശക്തിധരന്‍ വ്യക്തമാക്കി. ബെന്നി ബഹനാന്‍ ഡിജിപിക്ക് കൊടുത്ത പരാതിയില്‍ കന്റോണ്‍മെന്റ് എസിപിയുടെ നേതൃത്വത്തിലാണ് ശക്തിധരന്റെ മൊഴിയെടുത്തത്. ഡിജിപിക്കാണ് കേസന്വേഷണ ചുമതല.
'കലൂരിലെ ദേശാഭിമാനി ഓഫിസിൽ 2 ദിവസം തങ്ങിയപ്പോൾ ചില വൻതോക്കുകൾ ഉന്നതനായ നേതാവിനെ സന്ദർശിക്കുകയും പണം സമ്മാനിക്കുകയും ചെയ്തു. കിട്ടിയ പണം എണ്ണാൻ ഞാൻ അദ്ദേഹത്തെ സഹായിച്ചു. 2 കോടി 35,000 വരെ എണ്ണി തിട്ടപ്പെടുത്തി. പണം കൊണ്ടുപോകാനായി 2 കൈതോലപ്പായ ഞാനും സഹപ്രവർത്തകനും ഓടിപ്പോയി വാങ്ങിക്കൊണ്ടു വന്നു. ഇന്നോവ കാറിന്റെ ഡിക്കിയിൽ അതു തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. ഇപ്പോഴത്തെ മന്ത്രിസഭയിലെ ഒരു അംഗവും ഈ കാറിൽ ഉണ്ടായിരുന്നു' വെന്നായിരുന്നു ശക്തിധരന്റെ ആരോപണം. കടത്തിയ പണത്തിന്‍റെ ഇതുസംബന്ധിച്ച കണക്കൊന്നും പാര്‍ട്ടി കേന്ദ്രങ്ങളില്‍ ലഭ്യമല്ലെന്നും തുടര്‍ന്നുള്ള ദിവസങ്ങളിലെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ശക്തിധരന്‍ ആരോപിച്ചിരുന്നു.
G Sakthidharan on his statement