?????? ????????: ????? ????? ?????? ???????????????? ?????? ??????????? ???????? ??????? ????????. ??????: ?????
കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. പ്രൊഫഷണൽ കോളേജുകൾ, അംഗൻവാടി ഉൾപ്പെടെ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾക്ക് മാറ്റം ഉണ്ടാവില്ല. വിഡിയോ റിപ്പോര്‍ട്ട് കാണാം.
അതേസമയം, സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും . ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ഉള്‍പ്പെടെയുളള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. വരുന്ന അഞ്ചുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ക്വാറികളുടെ പ്രവര്‍ത്തനങ്ങളും മലയോര മേഖലകളിലേയും ജലാശയങ്ങളിലേയും വിനോദസഞ്ചാരത്തിനും നിയന്ത്രണമേര്‍പ്പെടുത്താന്‍ നിദേശം നല്‍കിയിട്ടുണ്ട്.