സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച 30 പുസ്തകങ്ങളില്‍ സര്‍ക്കാരിന്‍റെ രണ്ടാം വാർഷിക പരസ്യം അച്ചടിച്ചതില്‍ വിയോജിപ്പറിയിച്ച് സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ. പരസ്യത്തെ പിന്തുണച്ച സെക്രട്ടറി സി.പി.അബൂബക്കറിന്റെ പോസ്റ്റ് പങ്കുവച്ചാണ് വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാരുകള്‍ വീഴും പുസ്തകങ്ങള്‍ നിലനില്‍ക്കുമെന്നും സച്ചിദാനന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. പി.എഫ്.മാത്യൂസ്, അൻവറലി , ശാരദക്കുട്ടി, എന്‍.ഇ.സുധീര്‍ തുടങ്ങിയവരും എതിര്‍പ്പുമായി രംഗത്തെത്തി.
K Satchidanandan slams ldf government ad on kerala sahitya akademi books