G-sakthidharan

കൈതോലപ്പായയില്‍ കടത്തിയ പണത്തിന്‍റെ കണക്ക് പാര്‍ട്ടിക്ക് കിട്ടിയില്ലെന്ന ആരോപണവുമായി ജി.ശക്തിധരന്‍. ശക്തിധരന്‍റെ വെളിപ്പെടുത്തലുകളില്‍ ഇതുവരെ കേസെടുക്കാത്തത് എന്തെന്ന ചോദ്യവുമായി പ്രതിപക്ഷം രംഗത്തെത്തി. ബെന്നി ബഹനാന്‍ ഡി.ജി.പിക്ക് കൊടുത്ത പരാതിയില്‍ കേസെടുക്കാതെ തന്നെ അന്വേഷണ ചുമതല കന്‍റോണ്‍മെന്‍റ് എ.സി.പിയെ ഏല്‍പ്പിച്ചു. കൈതോലപ്പായ വിവാദം എരിഞ്ഞടങ്ങുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പറഞ്ഞതിനു പിന്നാലെയാണ് പുതിയ ആരോപണങ്ങളുമായി ദേശാഭിമാനി മുന് അസോഷ്യേറ്റ് എഡിറ്റര് ജി.ശക്തിധരന് രംഗത്തെത്തിയത്. കൈതോലപ്പായയില് പൊതിഞ്ഞ് സി.പി.എം ഉന്നതനേതാവ് തിരുവനന്തപുരത്തേക്ക് രണ്ടുകോടിയിലേറെ രൂപ കൊണ്ടുപോയി എന്നായിരുന്നു മുന് ആരോപണം. ഇതുസംബന്ധിച്ച കണക്കൊന്നും പാര്ട്ടി കേന്ദ്രങ്ങളില് ലഭ്യമല്ലെന്നാണ് പാര്ട്ടി ആസ്ഥാനത്തു പണം കൈകാര്യം ചെയ്യുന്ന സഖാവില് നിന്ന് താന് മനസിലാക്കിയതെന്നാണ് പുതിയ എഫ്.ബി പോസ്റ്റ്. തിരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത കണക്കുകളിലും ഈ തുകയില്ല. 

 

എന്നാല് പാര്ട്ടി സെന്ററില് ഏല്പിച്ച 10 ലക്ഷം രൂപ സംബന്ധിച്ച് പണം സൂക്ഷിക്കാനേല്പ്പിച്ച സ്റ്റാഫ് ചുമതലയില് നിന്ന് മാറ്റപ്പെട്ട സമയത്ത് കുറിപ്പ് നല്കിയിട്ടുണ്ട്. തുകതിരിച്ചെടുത്ത് തന്നെ ഉത്തരവാദിത്വത്തില് നിന്ന് ഒഴിവാക്കണമെന്നാണ് കുറിപ്പ്. ആകെ മുങ്ങിക്കൊണ്ടിരിക്കുന്ന പാര്ട്ടിക്കുമേല് ഇതുംകൂടി കെട്ടിവെച്ചാല് തകരുമെന്ന് കുറിപ്പ് കിട്ടിയ നേതാവ് ഉപദേശിച്ചെന്നും ശക്തിധരന് ആരോപിക്കുന്നു. ഇതേസമയം ശക്തിധരന്‍റെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കന്‍റോണ്‍മെന്‍റ് എ.സി.പിയെ ചുമതലപ്പെടുത്തി. ഇതുവരെ കേസെടുക്കാന്‍ തയ്യാറാകാത്തതിനാല്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ പ്രതിപക്ഷത്തിന് ഒരു വിശ്വാസവുമില്ല.

 

Again Allegation against CPM leader by G Sakthidharan