മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്‍റെ പിഎച്ച്ഡി വ്യാജമെന്ന് കെഎസ്‌യു. പ്രബന്ധത്തിന്റെ 70 ശതമാനവും കോപ്പിയടി. മുഖ്യമന്ത്രിയുടെ അക്കാദമിക് ഉപദേശക സ്ഥാനം വഹിക്കുന്ന രതീഷിനെ പുറത്താക്കണം. നിഖില്‍ തോമസിന്റേതിനേക്കാള്‍ വലിയ തട്ടിപ്പെന്നും അലോഷ്യസ് സേവ്യര്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.
അതേസമയം, തന്റേത് വ്യാജ പിഎച്ച്ഡിയല്ലെന്ന് രതീഷ് കാളിയാടന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ആരോപണങ്ങള്‍ വസ്തുതയ്ക്ക് നിരക്കാത്തത്. കുപ്രചാരണം നടത്തുന്നവര്‍ക്കെതിരെ പരാതി നല്‍കി, പൊലീസ് അന്വേഷണം തുടങ്ങി. സര്‍ക്കാര്‍ ജോലിക്കൊപ്പം പാര്‍ട് ടൈമായി ഗവേഷണം നടത്തുന്നതിന് തടസ്സമില്ലെന്നും രതീഷ് കാളിയാടന്‍ പറഞ്ഞു.