vd-satheesan

പറവൂരിലെ പുര്‍ജനി ഭവനപദ്ധതിയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പ്രാഥമിക അന്വേഷവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും. വിജിലന്‍സ് പരിശോധന നടക്കുന്ന പദ്ധതിയുടെ വിവരങ്ങള്‍  നേരത്തെ തന്നെ കേന്ദ്ര അന്വേഷണ ഏജന്‍സിയും ശേഖരിച്ചിരുന്നു . ഭയമില്ലെന്നും തനിക്കെതിരായ അരോപണം അന്വേഷിക്കാന്‍ പറ്റിയ ഏജന്‍സി  ഇഡിയാണെന്നും വിഡി സതീശന്‍ പ്രതികരിച്ചു .

പുനര്‍ജനിയുടെ പൊരുള്‍തേടി വിജിലന്‍സ് പ്രഥമിക അന്വേഷണത്തിലേക്ക് കടക്കും മുമ്പേതന്നെ  എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിവരശേഖരണം നടത്തിയിരുന്നു  പ്രതിപക്ഷ നേതാവ് വിദേശസന്ദര്‍ശനത്തിനിടെ  ഭവനനിര്‍മാണത്തിന് ധനസമാഹരണം നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. വിദേശസംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടുണ്ടോ എന്നതാണ് വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കുന്നത് . ധനസമാഹരണം അതിന്റെ വിനിയോഗം എന്നിവയും  അന്വേഷിക്കും. പ്രാഥമിക പരിശോധനയും അതിന്റെ വിലയിരുത്തലിനും ശേഷം മാത്രമേ  കേസ് റജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടോ എന്ന് തീരുമാനിക്കുകയുള്ളൂ .അന്വേഷണത്തെ സ്വാഗതം ചെയ്ത വിഡി സതീശന്‍  കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെ ഇഡിക്ക് മുന്നില്‍ നിര്‍ത്തണമെന്നത് സരക്കാരിന്റെ താല്‍പര്യമാണെന്നും പ്രതികരിച്ചു 

 

സര്‍ക്കാരിനെതരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ക്ക്  പരിചയൊരുക്കാനുള്ള നീക്കമെന്ന് പ്രതിപക്ഷം ഈ അന്വേഷണത്തെ കാണുമ്പോഴും പുനര്‍ജനിയില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം ഏതാണ്ട് പൂര്‍ത്തീകരിച്ചു കഴിഞ്ഞു. പരാതിക്കാരുടെ മൊഴികൂടി വിശകലനം ചെയ്ത് കേസെടുക്കണമോ എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും