MONSOON CLOUDS,PZHIKKARA,PARAVOOR,KOLLAM @ RAJAN M THOMAS 5-6-2014

സംസ്ഥാനത്ത് ജൂണ്‍മാസം ലഭിക്കേണ്ടിയിരുന്ന മഴയില്‍ 65 ശതമാനം കുറവ് ഇതുവരെ ഉണ്ടായെന്ന് കാലാവസ്ഥാ വകുപ്പ്. വയനാട്ടിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. അതേസമയം, വരുന്ന രണ്ടാഴ്ച ഭേദപ്പെട്ട നിലയില്‍ മഴ ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ ഒന്നു മുതല്‍ 27 വരെയുള്ള കണക്കുകളനുസരിച്ച് കേരളത്തില്‍ 203 മില്ലീ മീറ്റര്‍ മഴയാണ് ലഭിച്ചത്. 577 മില്ലീമീറ്റര്‍ മഴയാണ് ഈ കാലയളവില്‍ ലഭിക്കേണ്ടത്.  കോഴിക്കോട്  76 ഇടുക്കിയിലും കാസര്‍കോടും 73 പാലക്കാട് 72 ശതമാനം വീതം മഴയുടെ കുറവ് ഉണ്ടായിട്ടുണ്ട്. അറബിക്കടലില്‍ ഉണ്ടായ ബിപോര്‍ജോയ് ചുഴലിക്കാറ്റ് മണ്‍സൂണിനെ ദുര്‍ബലപ്പെടുത്തിയതാണ് കാരണം. പസഫിക്ക് സമുദ്രത്തില്‍ രൂപമെടുത്ത  എല്‍നിനോയും കാലവര്‍ഷത്തിന്‍റെ ശക്തി കുറക്കുന്നതായാണ് കരുതുന്നത്. 

 

ഇത്തവണ രാജ്യത്ത് സാധാരണ രീതിയിലുള്ള മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. കേരളം ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍സംസ്ഥാനങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് യൂറോപ്യന്‍കാലാവവസ്ഥാ ഏജന്‍സികള്‍ പറയുന്നത്. തുടക്കം ദുര്‍ബലമാണെങ്കിലും വരുന്ന രണ്ടാഴ്ച നല്ല മഴ ലഭിക്കാനും ഇടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. കിഴക്കന്‍ മലയോര മേഖലയില്‍ അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ്  പ്രവചനം. 

 

Kerala has received 65% deficit rainfall so far