congressbjpucc-28

ഏക വ്യക്തിനിയമം ചര്‍ച്ചയാക്കുന്നത് മണിപ്പൂരടക്കമുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് കോണ്‍ഗ്രസ്. നിയമത്തോടുള്ള കോണ്‍ഗ്രസ് നിലപാട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍ ഏക വ്യക്തിനിയമം തിരഞ്ഞെടുപ്പ് വിഷയമല്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ വ്യക്തമാക്കി. വിഷയത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസിന്‍റെയും സിപിഎമ്മിന്‍റെയും ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. നിയമം ഏതെങ്കിലും സമുദായത്തിന് എതിരല്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

എന്നാല്‍ കര്‍ണാടകയില്‍ പയറ്റിയ ധ്രുവീകരണ രാഷ്ട്രീയം മധ്യപ്രദേശിലും പരീക്ഷിക്കാനാണ് ബിജെപിയുടെ നീക്കമെന്നാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെക്കുറിച്ചുള്ള കോണ്‍ഗ്രസിന്‍റെ പ്രതികരണം. ഏകവ്യക്തി നിയമത്തെക്കുറിച്ചുള്ള പാര്‍ട്ടിയുടെ നിലപാട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും നേതൃത്വം വ്യക്തമാക്കി. 

 

congress and bjp on uniform civil code