തിരുവനന്തപുരം കാര്യവട്ടത്ത് സ്പോര്‍ട്സ് ഹബ് സ്റ്റേഡിയം ക്രിക്കറ്റ് ലോകകപ്പ് വേദിയായില്ലെങ്കിലും ഇന്ത്യ ഉള്‍പ്പടെ പ്രമുഖ്യ ടീമുകളുടെ കളി കാണാം. ഇന്ത്യയുടെ സന്നാഹമല്‍സരത്തിനാണ് കാര്യവട്ടം വേദിയാകുക. ഇന്ത്യക്ക് പുറമെ ഓസ്ട്രേലിയ, ന്യൂസീലന്‍ഡ് , ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ എന്നീടീമുകളുടെ സന്നാഹമല്‍സരമാണ് ഇവിടെ. വെസ്റ്റിന്‍ഡീസ് യോഗ്യതനേടിയാല്‍ അവരും തിരുവനന്തപുരത്തെത്തും. സന്നാഹമല്‍സരമാണെങ്കിലും രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു
karyavattom greenfield stadium team india practice match