madani-02

വിചാരണത്തടവുകാരനായി ദീര്‍ഘനാളുകള്‍ കഴിയേണ്ടിവരുന്നുവെന്ന് ബെംഗളുരു സ്ഫോടനക്കേസ് പ്രതിയായ പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി. ഇത് നീതിന്യായ സംവിധാനത്തിന് അപമാനമാണ്, ഉത്തരവാദിത്തപ്പെട്ടവര്‍ ഇക്കാര്യം ആലോചിക്കണം, ആരോഗ്യം വളരെ മോശമായ നിലയിലാണെന്നും മഅദനി പറഞ്ഞു. നിയമ പോരാട്ടത്തിന് കേരളത്തിലെ എല്ലാവരുടെയും പിന്തുണയുണ്ട്. അതുകൊണ്ടാണ് പിടിച്ചു നിൽക്കാൻ പറ്റുന്നതെന്നും മഅദനി കൊച്ചിയിൽ പറഞ്ഞു. വിമാനത്താവളത്തിൽ മഅദനിക്ക് പി.ഡി.പി. പ്രവർത്തകർ സ്വീകരണം നൽകി. അന്‍വാര്‍ശേരിയിലേക്കുള്ള യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മഅദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബെംഗളൂരു സ്ഫോടനക്കേസിൽ 31–ാം പ്രതിയായ മഅദനിക്ക് ചികിത്സയ്ക്കും പിതാവിനെ സന്ദർശിക്കാനുമായി ജൂലൈ 8 വരെ കേരളത്തിൽ തങ്ങാൻ സുപ്രീം കോടതി ഏപ്രിൽ 17ന് അനുമതി നൽകിയിരുന്നു. എന്നാൽ സുരക്ഷയ്ക്ക് 20 അംഗ പൊലീസ് സംഘത്തെ അയയ്ക്കാൻ 51 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ നിർദേശിച്ചതോടെ യാത്ര വൈകുകയായിരുന്നു. തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഅദനി കർണാടക സർക്കാരിനെ വീണ്ടും സമീപിച്ചിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

On bail, Abdul Nasar Madani arrive in Kerala today