തെരുവുനായ്ക്കളെ കൊല്ലാന്‍ ക്രിമിനല്‍ ചട്ടത്തിലെ 133 ാം വകുപ്പ് പ്രയോഗിക്കുന്നതില്‍ ആശയക്കുഴപ്പം. ചട്ടം പ്രായോഗികമാകുന്നത് വളര്‍ത്തു നായ്ക്കള്‍ മറ്റുള്ളവരെ ബോധപൂര്‍വം ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ മാത്രമെന്നു നിയമവിദഗ്ദര്‍. കഴി‍ഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതലയോഗമാണ് അപകടനായ്ക്കളെ കൊല്ലാന്‍ സി.ആര്‍.പി.സി 133ാം ചട്ടം പ്രയോഗിക്കാമെന്നു നിലപാടെടുത്തത്. 

 

തെരുവുനായ ആക്രമണം ദിനംതോറും പെരുകുന്നു, എന്നാല്‍ നായ്ക്കളെ കൊല്ലുന്നതിനു പ്രായോഗികമായ നടപടികളൊന്നുമില്ല. എല്ലാവഴികളും അടഞ്ഞതോടെയാണ് ക്രിമിനല്‍ നടപടി ചട്ടത്തിലെ 133 ാം വകുപ്പ് പ്രയോഗിക്കാം എന്ന നിലപാടിലെക്കെത്തിയത്. ആക്രമണകാരികളായ നായ്ക്കളെ കുറിച്ച് ജനങ്ങള്‍ക്ക് സബ്ഡിവിഷണല്‍ മജിസ്ട്രേറ്റിനെ സമീപിക്കാം. ആര്‍.ഡി.ഒയ്ക്കോ, ജില്ലാ മജിസ്ട്രേറ്റ് എന്ന നിലയില്‍ കലക്ടര്‍ക്കോ നായ്ക്കളെ കൊല്ലാന്‍ അനുവാദം നല്‍കാമെന്നായിരുന്നു മന്ത്രി എം.ബി.രാജേഷ് വ്യക്തമാക്കിയത്. എന്നാല്‍  തെരുവുനായ്ക്കള്‍ ആക്രമിച്ചാല്‍ പൊതുജനങ്ങള്‍ക്ക് വകുപ്പു പ്രകാരം പരാതിപ്പെടാനാകില്ലെന്നാണ് നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.  തെരുവുനായകളെ കൊല്ലുന്നതിനു വിലക്കുണ്ട്. മാത്രമല്ല ഇക്കാര്യത്തിലുള്ള കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. 

 

Section 133 does not apply to killing stray dogs