baricade-walkway

ഭിന്ന ശേഷിക്കാരുടെ വീല്‍ചെയര്‍ സഞ്ചാരത്തിന് തടസമായി കോഴിക്കോട് മാവൂര്‍ റോഡില്‍ നടപ്പാതകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ഇതു സംബന്ധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് കലക്ടറോട് ആവശ്യപ്പെട്ടു. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. ജൂലൈ 14 നുള്ള കമ്മീഷന്‍ സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.

 

barricades; The Human Rights Commission filed a case