boggies-derailed-after-two-

ബംഗാളിലെ ബങ്കുരയിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിട്ടിച്ചു. 12 ബോഗികൾ പാളം തെറ്റി.  പരുക്കേറ്റ ലോക്കോ പൈലറ്റിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഗുഡ്സ് ട്രെയിനുകളിലൊന്ന്സിഗ്നൽ മറികടന്നെത്തിയതാണ് അപകട കാരണമെന്നാണ് വിവരം. ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ പറയുമ്പോഴും അപകടങ്ങൾ ആവർത്തിക്കുകയാണ്. പുലർച്ചെ നാല് മണിക്കാണ് ബംഗാളിലെ ബങ്കുര ഒണ്ട സ്റ്റേഷനിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിട്ടിച്ചത്. ലോക്കോ പൈലറ്റിന്റെ പരുക്ക് ഗുരുതരമല്ല. പാളം തെറ്റിയ 12 ബോഗികൾ ഉയർത്തി. അപകടത്തെ തുടർന്ന് നിർത്തി വച്ച ബങ്കുര-ആദ്ര പാതയിലെ ഗതാഗതം പുനസ്ഥാപിച്ചു. അപകടത്തെ തുടർന്ന് 14 ട്രെയിനുകൾ റദ്ദാക്കി. മൂന്നെണ്ണം വഴിതിരിച്ചുവിടുകയും രണ്ടെണ്ണത്തിന്റെ യാത്രാദൂരം വെട്ടി കുറക്കുകയും ചെയ്തു. 292 പേരുടെ മരണത്തിനിടയായ ഒഡീഷ അപകടമുണ്ടായിട്ട് ഒരു മാസം തികഞ്ഞിട്ടില്ല.  മധ്യപ്രദേശിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച് തീപിടിച്ച് ലോക്കോ പൈലറ്റ് മരിച്ചത് ഏപ്രിൽ 19നാണ്. അതിനു പിന്നാലെയാണ് ബംഗാളിലെ ഈ അപകടം

Goods Train Accident In Bengal