സംസ്ഥാനത്ത് ഈ മാസം വിവിധ പകർച്ച വ്യാധികൾ ബാധിച്ച് മരിച്ചവരുടെ എണ്ണം 55 ആയി ഉയർന്നു. ഇന്നലെ നാല് മരണം സ്ഥിരീകരിച്ചു. ഡെങ്കിപ്പനി, എലിപ്പനി, എച്ച് വൺ എൻ വൺ, മഞ്ഞപ്പിത്തം എന്നിവ ബാധിച്ചാണ് നാലു പേർ മരിച്ചത്. 13,257 പേർ പനിബാധിച്ച് ചികിത്സ തേടി. 62 പേർക്ക് ഡങ്കിപ്പനിയും 9 പേർക്ക് എലിപ്പനിയും ബാധിച്ചു. കൊതുക്, എലി നശീകരണത്തിനായി എല്ലാ വീടുകളും ഇന്ന് ശുചീകരണമെന്നാണ് സർക്കാർ നിർദേശം.
Fever cases go up in Kerala, death toll touches 55