ai-camera-1
സര്‍ക്കാരിനേയും മോട്ടോര്‍വാഹനവകുപ്പിനേയും പ്രശംസിച്ച് ഹൈക്കോടതി സിംഗിള്‍ ബെ‍ഞ്ച്. എഐ ക്യാമറ സ്ഥാപിച്ചതിന് എതിര്‍പ്പുകളില്ലെന്നും പദ്ധതിയെ നിരുല്‍സാഹപ്പെടുത്തരുതെന്നും കോടതി. ക്യാമറയും മറ്റ് സാമഗ്രികളും വാങ്ങിയതിനെക്കുറിച്ച് മാത്രമാണ് ആരോപണങ്ങള്‍. ട്രാഫിക് നിയമലംഘനങ്ങൾ തടയാൻ നൂതന ചുവടുവെപ്പാണ് എ.ഐ ക്യാമറകൾ എന്നും ഹൈക്കോടതിയുടെ പ്രശംസ. ആരോഗ്യകാരണങ്ങളാല്‍ ഹെല്‍മറ്റ് ധരിക്കുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജിയിലാണ് പരാമര്‍ശങ്ങള്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.