കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനത്തില്‍ നീതീപീഠത്തില്‍നിന്ന് നീതി ലഭിച്ചതില്‍ സന്തോഷമെന്ന് പ്രിയ വര്‍ഗീസ്. ചാരിനില്‍ക്കാന്‍ ഒരു മതിലുണ്ട് എന്ന് ബോധ്യമാക്കുന്ന വിധി. മാധ്യമങ്ങള്‍ വിവാദങ്ങളുണ്ടാക്കിയത് അഭിമുഖ പരീക്ഷയുടെ തലേന്നുമുതലാണ്. തനിക്കെതിരെ നടന്നത് ഗൂഢാലോചന, വ്യക്തിപരമായി നേരിട്ടത് വേട്ടയെന്നും പ്രിയ വര്‍ഗീസ്.

 

അതേസമയം, ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പരാതിക്കാരന്‍ ജോസഫ് സ്കറിയ. ഡിവിഷന്‍ ബെഞ്ച് വിധിയില്‍ സംശയമുണ്ട്. ഇത്തരം ഒരു സാഹചര്യം ഉണ്ടായത് എങ്ങനെ എന്നതാണ് ആശങ്ക. യുജിസി മാനദണ്ഡം അനുസരിച്ച് ഈ വിധി നിലനില്‍ക്കില്ലെന്നും ജോസഫ് സ്കറിയ പറഞ്ഞു.