കായംകുളത്തെ എസ്.എഫ്.ഐ മുന്‍ നേതാവ് നിഖില്‍ തോമസിന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സര്‍വകലാശാല. സംഭവത്തില്‍ കര്‍ശന നടപടി വേണമെന്നും സര്‍വകലാശാല, കേരള സര്‍വകലാശാല റജിസ്ട്രാറോട് ആവശ്യപ്പെട്ടു. കലിംഗ സര്‍വകലാശാലയില്‍ നിന്നും ബി.കോം ഫസ്റ്റ് ക്ലാസോടെ പാസായെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് നിഖില്‍ എം.കോമിന് എം.എസ്.എം കോളജില്‍ പ്രവേശനം നേടിയത്. നിഖില്‍ കേരള സര്‍വകലാശാലയിലെ റഗുലര്‍ വിദ്യാര്‍ഥിയായിരുന്നുവെന്നും പല സെമസ്റ്ററിലും പരാജയപ്പെട്ടിരുന്നുവെന്നും കേരള സര്‍വകലാശാല വിസി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. 

 

 

Nikhil's certificate is fake; Kalinga univerity