യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരുടെ വിവരങ്ങൾ കൈമാറാത്ത നാൽപ്പതോളം കോളജുകൾക്കെതിരെ നടപടി സ്വീകരിക്കാൻ കേരള സർവകലാശാല. അടുത്ത ആഴ്ച ചേരുന്ന സിൻഡിക്കേറ്റ് യോഗത്തിൽ വീഴ്ച വരുത്തിയ കോളജുകൾക്കെതിരെ സ്വീകരിക്കേണ്ട നടപടി തീരുമാനിക്കും. കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ കൗൺസിലർ ആൾമാറാട്ട കേസിനെ തുടർന്നായിരുന്നു സർവകലാശാല കൗൺസിലർമാരെ കുറിച്ചുള്ള വിവര ശേഖരണം ആരംഭിച്ചത്.183 കോളജുകളോടാണ് വിശദാംശങ്ങൾ ആവശ്യപ്പെട്ടത്. മാനദണ്ഡങ്ങൾ പാലിക്കാതെ കൗൺസിലർമാരായ 39 പേരെ നേരത്തെ പുറത്താക്കിയിരുന്നു.

 

Kerala University seeks explanation from colleges for non submission of uuc list