മോന്‍സന്‍ വിവാദത്തില്‍ കെ.സുധാകരന്‍ ജാഗ്രത കാണിക്കണമായിരുന്നെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിവാദ നായകന്‍മാരുമായുള്ള സൗഹൃദം സൂക്ഷിക്കണം. സമൂഹം സൂക്ഷ്മമായി വീക്ഷിക്കുന്നുവെന്ന ബോധം പൊതുപ്രവര്‍ത്തകര്‍ക്ക് വേണം. സുധാകരന്റെ സന്ദര്‍ശനത്തില്‍ ദുരുദ്ദേശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും മുല്ലപ്പള്ളി മനോരമ ന്യൂസിനോട് പറഞ്ഞു. 

 

K. Sudhakaran should have been careful: Mullapally