തരം താഴ്ത്തിയ നടപടിയില്‍ പാര്‍ട്ടി സെക്രട്ടറി മറുപടി പറയുമെന്ന് പി.പി ചിത്തരഞ്ജന്‍. താന്‍ അച്ചടക്കമുളള പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും ചിത്തരഞ്ജന്‍ മാധ്യമങ്ങളോടു പറഞ്ഞു.
ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത് .
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണു വിഭാഗീയ പ്രവർത്തനങ്ങൾക്കു കഴിഞ്ഞ ദിവസം ‘ശിക്ഷാ നടപടി’ തീരുമാനിച്ചത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.പി.ചിത്തരഞ്ജൻ എംഎൽഎ ഉൾപ്പെടെയുള്ളവരെ തരംതാഴ്ത്തിയും 3 ഏരിയ കമ്മിറ്റികൾ പിരിച്ചുവിട്ടും ജില്ലയിലെ സിപിഎമ്മിൽ കൂട്ട നടപടി. ആലപ്പുഴ സൗത്ത്, ആലപ്പുഴ നോർത്ത്, ഹരിപ്പാട് ഏരിയ കമ്മിറ്റികളാണു പിരിച്ചുവിട്ടത്. ചിത്തരഞ്ജനെ കൂടാതെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സത്യപാലനെയും ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തി. ലഹരിക്കടത്ത് ആരോപണം നേരിട്ട നോർത്ത് ഏരിയ കമ്മിറ്റി അംഗവും നഗരസഭാ സ്ഥിരംസമിതി അധ്യക്ഷനുമായ എ.ഷാനവാസിനെ പുറത്താക്കി. ഏരിയ സമ്മേളനങ്ങളിലെ വിഭാഗീയതയിൽ പങ്കുണ്ടെന്നു കണ്ടെത്തിയ എല്ലാവർക്കും താക്കീതു നൽകും.
PP Chitharanjan reaction about demoted news