violence-hit-area-in-Manipur

വന്‍ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മണിപ്പുരില്‍ അതീവ ജാഗ്രതാനിര്‍ദേശം. ക്രൈസ്തവ ദേവാലയങ്ങളില്‍ ഞായറാഴ്ച ആരാധന നടക്കുന്ന ദിവസമായതിനാല്‍ പ്രത്യേക ജാഗ്രത പുലര്‍ത്തും. നേരത്തെയുണ്ടായ ആക്രമണങ്ങളില്‍ തിരിച്ചടിക്ക് വിവിധ സായുധ ഗ്രൂപ്പുകള്‍ തയാറെടുക്കുന്നതായാണ് കേന്ദ്ര ഇന്‍റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയത്. കരസേനയും അസം റൈഫിള്‍സും രാത്രിയിലും ഫ്ലാഗ് മാര്‍ച്ച് നടത്തി. സംഘര്‍ഷം തുടര്‍ന്നാല്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുമെന്ന് സഖ്യകക്ഷിയായ എന്‍പിപി മുന്നറിയിപ്പ് നല്‍കിയിരുന്നു. കാഴ്ചക്കാരായി നില്‍ക്കാനാകില്ലെന്ന് മണിപ്പുര്‍ മുന്‍ ഉപമുഖ്യമന്ത്രിയും മുന്‍ ഡിജിപിയും എന്‍പിപി ഉപാധ്യക്ഷനുമായ ജോയ് കുമാര്‍ സിങ്ങാണ് ഇന്നലെ ഇംഗ്ലീഷ് വാര്‍ത്താ ചാനലിലെ അഭിമുഖത്തില്‍ പറഞ്ഞത്. 

 

NPP will reconsider alliance with BJP in Manipur