സംവിധായകന്‍ രാമസിംഹന്‍  അബൂബക്കര്‍ (അലി അക്ബര്‍) ബിജെപിയില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടി സംസ്ഥാനസമിതി അംഗമായിരുന്ന അദ്ദേഹം നേരത്തെ എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞിരുന്നു. ഫെയ്സ്ബുക്കിലൂടെയാണ് പാര്‍ട്ടി ബന്ധം പൂര്‍ണമായി ഉപേക്ഷിച്ച വിവരം അദ്ദേഹം അറിയിച്ചത്. ഇപ്പോള്‍ ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും തികച്ചും സ്വതന്ത്രനാണെന്നും  ഫെയ്സ്ബുക്കില്‍ കുറിച്ചു. രാജിക്കത്ത് സംസ്ഥാന പ്രസി‍ഡന്‍റ് കെ. സുരേന്ദ്രന് കൈമാറി. സംവിധായകന്‍ രാജസേനനും നടന്‍ ഭീമന്‍ രഘുവും ബിജെപി വിട്ടതിന് പിന്നാലെയാണ് സിനിമാമേഖലയില്‍ നിന്നുള്ള രാമസിംഹനും ബിജെപി ബന്ധം ഉപേക്ഷിച്ചത്. 

 

 Director  Ramasimhan leaves BJP