vd-satheesan-flux-1

 

മുഖ്യമന്ത്രിയുടെ വഴിയില്‍ പരിഹാസവുമായി പ്രതിപക്ഷനേതാവിന്റെ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ്. ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്കുള്ള വഴിയിലെ നന്ദന്‍കോട് ജങ്ഷനിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വി.ഡി.സതീശന്റെ ഫ്ളക്സ് ബോര്‍ഡ് വച്ചത്. "മുഖ്യമന്ത്രിയോട് പറഞ്ഞേക്ക് ഞാന്‍ പേടിച്ചുപോയെന്ന്" ഈ വരികള്‍ മാത്രമാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. പുനര്‍ജനി പദ്ധതിയുടെ പേരില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിനോടുള്ള പ്രതികരണമായി വി.ഡി.സതീശന്‍ പറഞ്ഞതാണ് ഈ വാക്കുകള്‍. മുഖ്യമന്ത്രിയുടെ വഴിയില്‍ ഈ ബോര്‍ഡ് വന്നിട്ട് രണ്ട് ദിവസമായെങ്കിലും മുഖ്യമന്ത്രി വിദേശത്തായതിനാല്‍ ഇതുവരെ ബോര്‍ഡ് കണ്ടിട്ടില്ല.

 

Opposition leader's flux board in the CM's way