എല്‍ജെഡി ആര്‍ജെഡിയില്‍ ലയിക്കും. കോഴിക്കോട് നടന്ന സംസ്ഥാനസമിതി യോഗത്തിലാണ് തീരുമാനം. ആര്‍ജെഡിയില്‍ ലയിക്കുമെങ്കിലും ഇടതുമുന്നണിയില്‍ തന്നെ തുടരാനാണ് എല്‍ജെഡിയുടെ തീരുമാനം. നിലവില്‍ ആര്‍ജെഡി സംസ്ഥാനഘടകം യുഡിഎഫിലാണ്. 

 

ദേശീയ തലത്തില്‍ ബിജെപിയുമായി ഒരുതരത്തിലും സഹകരിക്കാന്‍ സാധ്യതയില്ലാത്ത കക്ഷിയാണെന്ന് വിലയിരുത്തിയാണ് ആര്‍ജെഡിയുമായി യോജിച്ചുപോകാനുള്ള എല്‍ജെഡിയുടെ തീരുമാനം. നിലവില്‍ ആര്‍ജെഡിയുടെ കേരളഘടകം യുഡിഎഫിനൊപ്പമാണ്. എന്നാല്‍ മുന്നണി ഏതെന്ന് തീരുമാനിക്കാനുള്ള അനുമതി എം.വി. ശ്രേയാംസ്കുമാറിനും കൂട്ടര്‍ക്കും ആര്‍ജെഡി ദേശീയ നേതൃത്വം നല്‍കിയിട്ടുണ്ട്. അതിനാല്‍ ഇടതുമുന്നണിയില്‍ തന്നെയാകും എല്‍ജെഡിയുടെ സ്ഥാനം. ജെഡിഎസിന്‍റെ ബിജെപി അനുകൂല നീക്കങ്ങളാണ് അവരുമായുള്ള ലയനം അവസാനനിമിഷം ഒഴിവാക്കാന്‍ കാരണം. ജെഡിഎസ് നേതൃത്വത്തിന്‍റെ ബിജെപിയുമായുള്ള സഹകരണം തള്ളിപറയാന്‍ കേരളഘടകം തയ്യാറായാല്‍ സമാനമനസ്ക്കരായ അവരുമായി ഭാവിയില്‍ വീണ്ടും യോജിച്ചുപോകാമെന്നും എല്‍ജെഡി സംസ്ഥാനസമിതി യോഗം വിലയിരുത്തി. 

 

ljd to merge with rjd state committee decision