vishakhhighcourt-14

യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാതെ കയറിപ്പറ്റാന്‍ ശ്രമിച്ചതില്‍ എസ്.എഫ്.ഐ നേതാവിന്റെ പങ്ക് ഗുരുതരമെന്ന് ഹൈക്കോടതി. വിശാഖ് പ്രേരിപ്പിക്കാതെ പ്രിന്‍സിപ്പില്‍ പേര് യൂണിവേഴ്സിറ്റിക്ക് അയയ്ക്കില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷനോട് കേസ് ഡയറി ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. അതേസമയം, വിശാഖിനെ അറസ്റ്റ് ചെയ്യുന്നത് 20 വരെ തടഞ്ഞിട്ടുണ്ട്. കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ നിന്നും യുയുസി ആയി തിരഞ്ഞെടുക്കപ്പെട്ട അനഘയ്ക്ക് പകരമാണ് വിശാഖിന്റെ പേര് സര്‍വകലാശാലയിലേക്ക് പ്രിന്‍സിപ്പല്‍ എഴുതി അയച്ചത്. വിവാദമായതിനെ തുടര്‍ന്ന് കത്ത് പിന്‍വലിച്ചിരുന്നു. 

 

Kerala HC on Kattakada impersonation case