TAGS

ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിൽ കേരളത്തിൽ ഒന്നാം സ്ഥാനം നേടി കോഴിക്കോട് സ്വദേശി ആർ.എസ് ആര്യ. അഖിലേന്ത്യാ റാങ്ക് ലിസ്റ്റിൽ 23ആം റാങ്കും പെൺകുട്ടികളുടെ ലിസ്റ്റിൽ മൂന്നാം റാങ്കും ആര്യ കരസ്ഥമാക്കി. തമിഴ്നാട് സ്വദേശി എൻ. പ്രഭാഞ്ജൻ, ആന്ധ്രാ സ്വദേശി ബോറ വരുൺ ചക്രവർത്തി എന്നിവർ ഒന്നാം റാങ്ക് പങ്കിട്ടു. തമിഴ്നാട് സ്വദേശിയായ കൗസ്തവ് ബാവുരിക്കാണ് മൂന്നാം റാങ്ക്. ആദ്യ 50 റാങ്ക് നേടിയവരിൽ 40 പേരും ആൺകുട്ടികളാണ്. ആകെ പരീക്ഷയെഴുതിയ 20.38 ലക്ഷം പേരിൽ 11.45 ലക്ഷം പേർ യോഗ്യത നേടി.കേരളത്തിൽ നിന്ന് 59,404 വിദ്യാർഥികൾ യോഗ്യത നേടി.

 

മികച്ച സ്കോര്‍ പ്രതീക്ഷിച്ചിരുന്നെന്ന് ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ കേരളത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ കോഴിക്കോട്ടുകാരി ആര്‍.എസ്.ആര്യ. കേരളത്തിലെ ഒന്നാം റാങ്ക് ആകുമെന്ന് കരുതിയിരുന്നില്ലെന്ന് ആര്യ  മനോരമ ന്യൂസിനോട് പറഞ്ഞു. 

NEET UG result announced