കോണ്‍ഗ്രസ് പുനഃസംഘടന സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് തയാറെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ബ‌ളോക്ക് പ്രസിഡന്റ് നിയമനങ്ങളില്‍ മാറ്റങ്ങള്‍ വേണമെങ്കില്‍ പരിശോധിക്കാം. ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കില്ല. ഗ്രൂപ്പ് രാഷ്ട്രീയം അംഗീകരിക്കില്ലെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

 

അതിനിടെ കോണ്‍ഗ്രസ് പുനഃസംഘടനയില്‍ കെപിസിസി നേതൃത്വവും ഗ്രൂപ്പുകളും തമ്മിലുള്ള ഭിന്നത പരസ്യമാക്കി ഗ്രൂപ്പ്‌ നേതാക്കൾ. പുതിയതായി നിയമിതരായ  ബ്ലോക്ക് പ്രസിഡന്‍റുമാര്‍ക്കായി ആലുവയില്‍ നടത്തുന്ന പഠനക്യാംപ് ഗ്രൂപ്പ് നേതാക്കള്‍  ബഹിഷ്കരിച്ചു. രാജ്യത്ത് കോൺഗ്രസ്‌ തിരിച്ചുവരവിന്റെ പാതയിലാണെന്നും കേരളത്തിൽ കോൺഗ്രസിന് കരുത്ത് പകരാനുള്ള പ്രവർത്തനത്തിൽ എല്ലാവരും ഐക്യത്തോടെ ഒന്നിക്കണമെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത കെ പി സി സി പ്രസിഡന്റ്‌ കെ സുധാകരൻ പറഞ്ഞു. 

 

Tariq Anwar about Block President appoitments