ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പ്രവര്‍ത്തകസമിതി രൂപീകരിക്കാതെ കോണ്‍ഗ്രസ്. പ്രവര്‍ത്തകസമിതി രൂപീകരിക്കാന്‍ ഇത്രയും കാലതാമസം നേരിടുന്നത് പാര്‍ട്ടി ചരിത്രത്തില്‍ ആദ്യമാണ്. അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്ലീനറി പിരിഞ്ഞിട്ട് മാസം മൂന്ന് കഴിഞ്ഞു.
2022 ഒക്ടോബര്‍ 19
2023 ഫെബ്രുവരി 27
രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സര്‍വ തീരുമാനവുമെടുക്കേണ്ട പരമോനത സമിതിയുടെ കാര്യമാണിത്. പ്രവര്‍ത്തക സമിതി ഇല്ലാതായിട്ട് മാസം 8 ആകുന്നു. കര്‍ണാടക തിരഞ്ഞെടുപ്പാണ് ആദ്യം കാരണമായി പറഞ്ഞ്. അത് കഴിഞ്ഞപ്പോള്‍ രാജസ്ഥാന്‍ തര്‍ക്കം, രാഹുല്‍ ഗാന്ധിയുടെ വിദേശ യാത്ര എറ്റവുമൊടുവില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം. ഇതെല്ലാം കഴിഞ്ഞാകും അന്തിമ ചര്‍ച്ചകളിലേക്ക് കടക്കുക. ചികിത്സക്കായി വിദേശത്തുപോയ സോണിയ ഗാന്ധി തിരിച്ചെത്തുകയും വേണം. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ നേതാക്കളെ പ്രത്യേകം കണ്ട് ഏകദേശ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും സോണിയ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും അന്തിമ ചര്‍ച്ച നടത്തി ഈ മാസം അവസാനം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ വിശദീകരണം. 25 അംഗ സമിതിയിലെ 12 അംഗങ്ങളെ അധ്യക്ഷന്‍ തിരഞ്ഞെടുക്കുന്ന രീതി മാറ്റി 35ആക്കി അംഗസംഖ്യ ഉയര്‍ത്തിയത് ഖര്‍ഗെക്ക് തലവേദനയാണ്. അതില്‍ തന്നെ SC, ST, OBC, യുവ, വനിത പ്രാതിനിധ്യം 50 ശതമാനം പാലിക്കുക എന്നത് ഇരട്ടിപ്പണിയും. കേരളത്തില്‍ നിന്ന് രമേശ് ചെന്നിച്ചത്തല, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരുടെ പേരുകള്‍ പരിഗണനയിലുണ്ട്.
Congress without forming a working committee