sfi-trivandrum

TAGS

എസ്എഫ്ഐയില്‍ വീണ്ടും ലഹരി വിവാദം. തിരുവനന്തപുരം ജില്ലാസമ്മേളനത്തില്‍ സംസ്ഥാന സമിതി അംഗത്തിനെതിരെയാണ് ആരോപണം ഉയര്‍ന്നത്.  ഫോട്ടോ വന്നിട്ടും നടപടിയെടുത്തില്ലെന്ന് പാറശാല, വിതുര കമ്മിറ്റികളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നു. കാട്ടാക്കട ആള്‍മാറാട്ട വിവാദത്തിലും രൂക്ഷവിമര്‍ശനം. ജില്ലാ സെക്രട്ടറി ആദര്‍ശിന് പ്രായം കൂടുതലെന്നും ആരോപണം ഉയര്‍ന്നു. തുടര്‍ന്ന് നേതാക്കള്‍ എസ്എസ്എല്‍സി ബുക്കുമായി സമ്മേളനത്തിനെത്താന്‍ സിപിഎം ജില്ലാ സെക്രട്ടറി നിര്‍ദേശം നല്‍കി.