kanam-rajendran-04

സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ എല്ലാ പരാമര്‍ശങ്ങളും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കമ്മിഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായി വായിച്ചു. തള്ളിക്കളയേണ്ടതായി പലതുമുണ്ട്. ആവശ്യമുള്ളതും ഇല്ലാത്തതും റിപ്പോര്‍ട്ടില്‍ എഴുതിവച്ചിട്ടുണ്ട്. സി.ദിവാകരന്‍ പറഞ്ഞ കാര്യങ്ങളില്‍ പലതും പുസ്തകത്തിലില്ല. സമരം ഒത്തുതീര്‍പ്പാക്കാന്‍ ധാരണയുണ്ടാക്കിയിട്ടില്ല. എന്നാല്‍ സി.ദിവാകരന്‍റെ പുസ്തകത്തില്‍ സോളര്‍ സമരം ഒത്തുതീര്‍പ്പാക്കിയെന്ന പരാമര്‍ശം വാസ്തവവിരുദ്ധം. അത്തരം പരാമര്‍ശങ്ങള്‍ വിപണനതന്ത്രം മാത്രമെന്നും കാനം രാജേന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു

 

അതേസമയം, സര്‍വകലാശാലകളിലെ അട്ടിമറികള്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെന്ന് കാനം രാജേന്ദ്രന്‍. മുന്‍പ് കെ.എസ്.യു നേതാക്കള്‍ക്കെതിരെയായിരുന്നു, ഇപ്പോള്‍ എസ്എഫ്ഐ എന്നേയുള്ളൂ. എസ്എഫ്ഐക്കെതിരെ ഉയര്‍ന്ന വ്യാജരേഖ, മാര്‍ക്ക് ലിസ്റ്റ് വിവാദങ്ങളോടായിരുന്നു പ്രതികരണം.

 

Kanam rajendran on c divakaran book