twowheelergadkari-04

ഇരുചക്ര വാഹനങ്ങളില്‍ മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികള്‍ യാത്ര ചെയ്യുന്നതില്‍ ഇളവ് അനുവദിക്കുക സാധ്യമല്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഇളവ് നല്‍കുന്നത് കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിന് വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. എളമരം കരീം എം.പിക്ക് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, പത്തുവയസുവരെയുള്ളവരെ മൂന്നാം യാത്രക്കാരായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കത്തിന് കേന്ദ്രം ഇതുവരേയ്ക്കും മറുപടി നല്‍കിയിട്ടില്ല. നാളെ മുതലാണ് സംസ്ഥാനത്ത് എ.ഐ ക്യാമറകള്‍ പിഴയീടാക്കി തുടങ്ങുന്നത്. 

 

Centre wouldn't allow children as third passenger in two wheeler; Nitin Gadkari