divakaransolarreport-04

സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് അധമ റിപ്പോര്‍ട്ടെന്ന് മുതിര്‍ന്ന സി.പി.ഐ. നേതാവ് സി.ദിവാകരന്‍. നിയമസഭയില്‍ വയ്ക്കാന്‍ പോലും കഴിയാത്ത റിപ്പോര്‍ട്ടാണത്. സരിത എസ്.നായരുടെ സാമ്പത്തിക തട്ടിപ്പിനെപ്പറ്റി മാത്രമാണ് അന്വേഷിക്കാന്‍ കമ്മിഷനോട് പറഞ്ഞത്. എന്നാല്‍ അതൊന്നുമല്ല എഴുതിവച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ അഞ്ചുകോടി രൂപ കൈപ്പറ്റിയത് ഫീസ് എന്ന നിലയിലാണെന്ന തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചുവെന്നും സി.ദിവാകരന്‍ തിരുവനന്തപുരത്ത് മനോരമ ന്യൂസിനോട് പറഞ്ഞു.

 

C Divakaran against solar commission report