കൊച്ചിയിലെത്തിയ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുമായി സി.ബി.സി.ഐ പ്രസിഡന്റും, തൃശൂര്‍ ആര്‍ച്ചുബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് കൂടിക്കാഴ്ച നടത്തി. നെടുമ്പാശേരിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മണിപ്പൂര്‍ സംഘര്‍ഷങ്ങളുടെയും മറ്റും പശ്ചാത്തലത്തിലായിരുന്നു സന്ദര്‍ശനമെന്നാണ് വിവരം. അടച്ചിട്ട മുറിയില്‍ അരമണിക്കൂര്‍ ചര്‍ച്ച നീണ്ടു. തൃശൂര്‍ ജൂബിലി മിഷന്‍ ഡയറക്ടര്‍ ഫാ. റെനി, ഫാ.അലക്സ് മാപ്രാണി എന്നിവരും ആര്‍ച്ച് ബിഷപ്പിനൊപ്പമുണ്ടായിരുന്നു. മൂവര്‍ക്കുമൊപ്പംനില്‍ക്കുന്ന ഫോട്ടോ അമിത് ഷാ ട്വീറ്റ് ചെയ്തു.