സംവിധായകന്‍ രാജസേനന്‍ ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്ക്. ഇന്നുരാവിലെ എ.കെ.ജി സെന്‍ററിലെത്തി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി. സി.പി.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം രാജസേനന്‍ പ്രതികരിച്ചു.
‘ബി.ജെ.പി സംസ്ഥാന നേതൃത്വം തന്നെ അവഗണിച്ചു. കലാകാരന്‍ എന്ന നിലയിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലും പരിഗണന ലഭിച്ചില്ല. കലാകാരന്‍മാര്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്ന പാര്‍ട്ടി സി.പി.എമ്മാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗത്വം ഇന്ന് രാജി വയ്ക്കുമെന്നും രാജസേനന്‍ വ്യക്തമാക്കി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അരുവിക്കരയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന രാജസേനന്‍ 20294 വോട്ടുകള്‍ നേടിയിരുന്നു.
Director Rajasenan left BJP, joins CPM