divakaran-pinarayi-2

 

സി.ദിവാകരന്‍റെ ആത്മകഥയിലെ വിവാദ പരാമര്‍ശങ്ങളോട് പരോക്ഷ വിയോജിപ്പ് പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കാനം രാജേന്ദ്രനും. യോജിക്കാനും വിയോജിക്കാനുമുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്ന് ആത്മകഥ പ്രകാശനം ചെയ്ത് പിണറായി വിജയന്‍ പറഞ്ഞപ്പോള്‍ ആത്മകഥയില്‍ പറഞ്ഞതിന്‍റെ ഉത്തരവാദിത്വം മുഴുവന്‍ ദിവാകരനാണെന്നായിരുന്നു കാനത്തിന്‍റെ പരാമര്‍ശം.

 

കനല്‍വഴികളിലൂടെ എന്ന സി.ദിവാകരന്‍റെ ആത്മകഥയിലെ ചില വെളിപ്പെടുത്തലുകള്‍ വിവാദമായിരുന്നു. മുഖ്യമന്ത്രിസ്ഥാനത്തായിരുന്ന തന്നെ 2011ലെ തിരഞ്ഞെടുപ്പില്‍ ഏതോ ഗൂഢാലോചനയുടെ ഭാഗമായി പ്രതിപക്ഷത്തിരുത്തിയതായി വി.എസ് അച്യുതാനന്ദന്‍ കരുതിയെന്നായിരുന്നു സി.ദിവാകരന്‍ എഴുതിയത്. ഏതാനും വോട്ടുകള്‍ക്ക് ഇടതുമുന്നണിക്ക് നാലുസീറ്റുകള്‍ നഷ്ടമായ രാഷ്ട്രീയത്തിന്‍റെ നിഗൂഢത കേരളമിന്നും ചര്‍ച്ച ചെയ്യുന്നെന്നും പുസ്തകത്തിലുണ്ട്.

 

സി.പി.ഐയിലെ രാഷ്ട്രീയനാടകങ്ങളും പരാമര്‍ശിക്കുന്ന പുസ്തകം മുഖ്യമന്ത്രിയില്‍ നിന്നേറ്റുവാങ്ങിയ കാനം രാജേന്ദ്രന്‍ ഏതാനും വാക്കുകള്‍ മാത്രമാണ് സംസാരിച്ചത്. പാര്‍ട്ടിയില്‍ തനിക്ക് ചതിപ്രയോഗങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും സി.ദിവാകരന്‍ ആത്മകഥയില്‍ തുറന്നടിച്ചിട്ടുണ്ട്.

 

Remark against VS in C Divakaran's Autobiography: CM Pinarayi Vijayan's indirect replay